Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump TV

മാ​ധ്യ​മ​വി​ല​ക്കി​നി​ടെ 'ട്രം​പ് ടി.​വി' സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോം പു​റ​ത്തി​റ​ക്കി വൈ​റ്റ് ഹൗ​സ് 

വാ​ഷിം​ഗ്ട​ൺ: പ്ര​മു​ഖ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വൈ​റ്റ് ഹൗ​സി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യി​ൽ വി​വാ​ദ​ങ്ങ​ൾ ക​ന​ക്കു​ന്ന​തി​നി​ടെ, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 'ട്രം​പ് ടി.​വി' എ​ന്ന സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോം പു​റ​ത്തി​റ​ക്കി വൈ​റ്റ് ഹൗ​സ്. യു.​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ൻ പ്ര​സം​ഗ​ങ്ങ​ൾ, ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പു​തി​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​താ​ണ് ഈ ​ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം.

"എ​ല്ലാ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളും നി​ങ്ങ​ളു​ടെ ടെ​ലി​വി​ഷ​ൻ സ്‌​ക്രീ​നു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല, എ​ന്നാ​ൽ ഇ​നി അ​ത് സാ​ധ്യ​മാ​കും" എ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് വൈ​റ്റ് ഹൗ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സം​പ്രേ​ഷ​ണ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ട്രം​പി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന നി​മി​ഷ​ങ്ങ​ളും ത​ത്സ​മ​യ ഭ​ര​ണ​കൂ​ട വാ​ർ​ത്ത​ക​ളും വൈ​റ്റ് ഹൗ​സ് വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ല​ഭ്യ​മാ​ക്കും. 

വ്യാ​ജ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സി​എ​ൻ​എ​ൻ, പൊ​ളി​റ്റി​ക്കോ, എം.​എ​സ് നൗ ​എ​ന്നീ മാ​ധ്യ​മ​ങ്ങ​ളെ വൈ​റ്റ് ഹൗ​സി​ൽ നി​ന്ന് വി​ല​ക്കി​യ ന​ട​പ​ടി​യെ ട്രം​പ് ന്യാ​യീ​ക​രി​ച്ചു. എ​ന്നാ​ൽ ഈ ​വി​ല​ക്കി​നെ​തി​രെ മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ ഹ​ർ​ജി യു​എ​സ് ഫെ​ഡ​റ​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.




Latest News

Corehub Up